Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , , » പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഒമാനില്‍ വിദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്ക്

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഒമാനില്‍ വിദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്ക്

Written By Muhimmath News on Tuesday, 30 January 2018 | 12:23
























മസ്‌കത്ത്: വിദേശികള്‍ക്ക് ഒമാനില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നു. 87 തസ്തികകളിലായി ആറുമാസത്തേക്കാണ് വിലക്ക് നിലവില്‍ വരുക. സ്വകാര്യ മേഖലയിലെ 10 തൊഴില്‍ വിഭാഗങ്ങളിലായുള്ള തസ്തികകള്‍ക്കാണ് വിലക്ക് ബാധകം. മാനവ വിഭവശേഷി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്ക് പ്രാബല്യത്തില്‍ വന്നാല്‍ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് എച്ച്.ആര്‍, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എന്‍ജിനീയറിംഗ്, ടെക്‌നിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ആറു മാസത്തേക്ക് പുതിയ വിസ ലഭിക്കില്ല. അതിനാല്‍ പുതുതായി ഈ മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയാകും.

അതേസമയം നിലവില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ മുഴുവന്‍ സമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങള്‍ മാത്രമാകും വിലക്കിന്റ പരിധിയില്‍നിന്ന് ഒഴിവാകുക.
സ്വദേശികളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved