Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page
വെസ്റ്റ്ബാങ്ക്: പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന് പുതിയ രൂപം നല്‍കി അഹെദ് തമീമി എന്ന പതിനാറുകാരി. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികനെ മര്‍ദ്ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തുടര്‍ന്ന് ഈ പതിനാറുകാരിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇസ്രയായേലി സൈനികരെ ഭീഷണിപ്പെടുത്തല്‍, കല്ലെറിയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തമീമിയെ അറസ്റ്റ് ചെയ്തത്.

വൈറലായ വീഡിയോയ്ക്ക് പിന്നാലെ കോടതിയില്‍ തമീമി നല്‍കിയ മറുപടിയാണ് ആഗോളസമൂഹത്തിന്റെ ഇപ്പോഴത്തെ മുഖ്യ ശ്രദ്ധാകേന്ദ്രം. 'നിനക്ക് എങ്ങനെയാണ് ഞങ്ങളുടെ സൈനികനെ അടിക്കാന്‍ കഴിഞ്ഞത്'?
'വിലങ്ങഴിക്ക് എങ്ങനെയാണെന്ന് ഞാന്‍ കാണിച്ചുതരാം'. ജഡ്ജിയുടെ വായടപ്പിക്കുന്ന മറുപടിയാണ് ഈ പലസ്തീന്‍ പെണ്‍കുട്ടി കോടതിക്ക് നല്‍കിയത്.

കുറ്റക്കാരിയാണെന്ന് കോടതിക്ക് ബോധ്യമായാല്‍ ശിക്ഷ കിട്ടുന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ജഡ്ജിക്ക് തമീമി നല്‍കിയ മറുപടി ആഗോള സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തമീമിയുടെ വീടിന് ഏതാനും കിലോമീറ്ററുകള്‍ക്ക് അടുത്ത് ഇസ്രയേലി സേന തമ്പടിച്ചിരുന്നു. ഉടന്‍ തന്നെ പരിസരം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് തമീമിയും സഹോദരിയും ഇവരെ സമീപിച്ചിരുന്നു. എന്നാല്‍ സൈനികര്‍ പരിഹസിക്കുകയും, ഇവരോട് കൃത്യമായി പ്രതികരിക്കാതിരുന്നതും ഇവരെ പ്രകോപിതരാക്കി. ഇതാണ് സൈനികരെ മര്‍ദ്ദിക്കാന്‍ തമീമിയെ പ്രേരിപ്പിച്ചത്.

തമീമിയുടെ മാതാവിനും സഹോദരിക്കുമെതിരെ ഇസ്രയേല്‍ കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെ തീവ്രവാദപ്രവര്‍ത്തനത്തിന് മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

നവമാധ്യമങ്ങളും ആഗോളസമൂഹവും എറ്റെടുത്ത തമീമിയുടെ വിഡിയോ പലസ്തീന്‍ പ്രതിരോധത്തിന്റെ പുതിയ അടയാളമായി മാറിയിരിക്കുകയാണ്.

Leave A Reply