Latest News :
Home » , » മിസ്അബ് ഫിറാസ് അല്‍ തമീമി 2018ലെ ഇസ്രാഈല്‍ വേട്ടയുടെ ആദ്യഇര

മിസ്അബ് ഫിറാസ് അല്‍ തമീമി 2018ലെ ഇസ്രാഈല്‍ വേട്ടയുടെ ആദ്യഇര

Written By Muhimmath News on Thursday, 4 January 2018 | 11:32
























ജറൂസലം:  സമാധാന ചര്‍ച്ചകളെന്ന് യു.എസ് ഉച്ചത്തില്‍ വേദാന്തം മുഴക്കുന്നതിനിടെ ഇസ്രഈല്‍ തന്റെ വേട്ട തുടരുന്നു. പതിവു തെറ്റിക്കാതെ 2018ഉം ഫലസ്തീനികളുടെ രക്തത്തിലാണ് ഇസ്രാഈല്‍ ആരംഭിച്ചത്. മിസ്അബ് ഫിറാസ് അല്‍ തമീമിയാണ് 2018ലെ ഇസ്രാഈല്‍ വേട്ടയുടെ ആദ്യ ഇര. 

ഇസ്രാഈലിനെതിരെ പ്രവര്‍ത്തിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് പതിനേഴുകാരനായ മിസ്അബ്. ഡിസംബറില്‍ ഇയ.ാളെ സൈന്യം അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലാണ് മിസ്അബ് കൊല്ലപ്പെട്ടത്. ബാലന്റെ കഴുത്തിന് നേരെയാണ് ഇസ്രാഈല്‍ സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

വെടിയേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരിക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ മന്ത്രാലയ വക്താവ് മരിയ അഖ്ര അല്‍ജസീറയോട് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved