Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























പള്ളങ്കോട്: പള്ളങ്കോട് മുഹ് യിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റി തെരെഞ്ഞെടുപ്പ് കേരള വഖ്ഫ് ബോഡിന്റെ കീഴില്‍ നടത്താനുള്ള നീക്കത്തെ ഹൈക്കോടതി തടഞ്ഞു.

ഇരു വിഭാഗം സുന്നികളുടെ സിലബസ് പ്രകാരം നടന്നു വരുന്ന മദ്‌റസയുടേയും സമാധാനപരമായി നടന്ന് വരുന്ന പള്ളി കമ്മിറ്റി ഭരണത്തെയും ചോദ്യം ചെയ്ത് ചേളാരി സമസ്ത വിഭാഗം, ജനറല്‍ ബോഡിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സുന്നി വിഭാഗം പ്രസിഡണ്ട് അടക്കമുള്ള മൂന്നംഗ സമിതിയാണ് ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് എന്നാല്‍ നിലവിലുള്ള പ്രസിഡണ്ടോ ജനറല്‍ ബോഡി അംഗങ്ങളോ അറിയാതെ ഒരു വിഭാഗം വഖ്ഫ് ബോഡിനെ സമീപിച്ച് തെരെഞ്ഞെടുപ്പ് നടത്താന്‍ അനുമതി നേടുകയായിരുന്നു. 

ഇതിനെതിരെയായിരുന്നു പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. 
ഒമ്പത് വര്‍ഷം മുമ്പ് ഇരുവിഭാഗം സുന്നി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച പ്രകാരം മദ്‌റസയുടെ ഒരോ നില രണ്ട് വിഭാഗങ്ങള്‍ക്ക് അനുവദിക്കുകയും കമ്മിറ്റിയില്‍ ഇരു വിഭാഗങ്ങള്‍ക്ക് ഒരു പോലെ പ്രാതിനിധ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിലൂടെ ഒമ്പത് വര്‍ഷമായി മദ്‌റസയും പള്ളി ഭരണവും സമാധാനപരമായി നടന്നു വന്നിരുന്നു. 
ഇതില്ലാതാക്കി നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ചേളാരി വിഭാഗത്തിന്റെ ഒത്താശയോടെ ചില തല്‍പര കക്ഷികള്‍ ചേര്‍ന്ന് വഖ്ഫ് ബോഡിനെ സമീപിക്കുകയും എതിര്‍ വിഭാഗത്തിന്റെ വാതം കേള്‍ക്കാതെ വഖ്ഫ്‌ബോര്‍ഡ് ഏക പക്ഷീയമായി തെരെഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് തടഞ്ഞത്.

ഹൈക്കോടതിയുടെ തീരുമാനത്തെ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പള്ളങ്കോട് യൂണിറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കുവാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തു.

Leave A Reply