Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page



മധൂര്‍: നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടഌ തോട്ടുംകരയില്‍ പുറത്ത് നിന്നുള്ളവര്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാല്‍ ജനജീവിതം ദുസ്സഹമായി. മധുവാഹിനി പുഴയിലേക്ക് ശുദ്ധ ജലം ഒഴുകിയിരുന്ന തോട്ടുംകരയിലെ വിശാലമായ തോടിലാണ് മാലിന്യം കുന്നുകൂടികിടക്കുന്നത്. വെള്ളത്തില്‍ ആഴ്ചകളോളം കെട്ടിക്കിടന്ന് പരിസരത്തെ കിണറുകളിലേക്ക് അഴുക്ക് ജലം വ്യാപിച്ചതോടെ രോഗഭീതിയിലാണ് നാട്ടുകാര്‍. സുല്‍ത്താന്‍ മഹ്മൂദിന്റെയും പരിസരത്തെ ഏതാനും വീടുകളിലേയും കിണറുകളില്‍ മാലിന ജലം വ്യാപിച്ചതോടെ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ട് നേരിടുകയാണ്.


മോട്ടോര്‍ ഉപയോഗിച്ച് കിണറുകളില്‍ നിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ തോട്ടില്‍ കെട്ടിക്കിടക്കുന്ന മലിനജലം കിണറുകളിലേക്ക് ഉറ്റിവീഴുന്നത് നിത്യസംഭവമാണ്. കുട്ടികളിലും പ്രായമായവരിലും അലര്‍ജ്ജിയും മറ്റുരോഗങ്ങളും വ്യാപിക്കുന്നു.


ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസര വീട്ടുകാര്‍ മാലിന്യങ്ങള്‍ സ്വന്തം സ്ഥലങ്ങളില്‍ സംസ്‌കരിക്കുമ്പോള്‍ പുറത്തെ കോട്ടേഴ്‌സ്‌കളിലേയും അയല്‍ പ്രദേശങ്ങളിലേയും ചിലരാണ് ഇരുളിന്റെ മറവില്‍ ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

ശുദ്ധ ജലം മുട്ടിച്ചും രോഗം പരത്തിയും ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് ബന്ധപ്പെട്ടവര്‍ തടഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമാര്‍ഗ്ഗങ്ങളിലേക്ക് തിരിയാനൊരുങ്ങുകയാണ് നാട്ടുകാര്‍. പട്ട്‌ള ജുമുഅ മസ്്ജിദിനു ഏതാനും വാര ദൂരയാണ് തോട്ടുംകര. ഏറെ ജനസാന്ദ്രതയുള്ള പ്രദേശമാണിത്.
Leave A Reply