Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



മഞ്ചേശ്വരം: ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിത നുമായ സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് കോളേജ് ക്യാമ്പസ്സുകളും വിദ്യാലയങ്ങളും മദ്‌റസകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ അഹ്മ്മദ് മഞ്ചേശ്വരം പറഞ്ഞു.


 പി.ഡി. പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചെമ്പരിക്കഖാസി: കുരുന്നുകള്‍ പ്രതിഷേധിക്കുന്നു' എന്ന പരിപാടി മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആന്‍ കോളേജില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഈ കേസ്സിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പോസ്റ്റ് കാര്‍ഡ് ഹാഫിള് സുബൈര്‍ അഷറഫില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസീന ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അദ്ധ്യക്ഷത വഹിച്ചു.

പി.ടി.യു. സി. ജില്ലാ സെക്രട്ടറി ഖാദര്‍ ലബ്ബൈക്ക്, പി.സി. എഫ്. മഞ്ചേശ്വരം ജി.സി. സി. പ്രസിഡന്റ് റഹീം ആരിക്കാടി, ഐ.എ സ്.എഫ്. ജില്ലാ സെക്രട്ടറി ദനഞ്ജയ് കുമാര്‍, ലത്തീഫ് മഞ്ചേശ്വരം, ഇബ്രാഹിം പാവൂര്‍, കുന്നില്‍ മഹല്ല് പ്രസിഡന്റ് യു.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധി ച്ചു.

Leave A Reply