Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , » പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

Written By Muhimmath News on Friday, 19 January 2018 | 17:00




കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയം ഉയര്‍ന്നിട്ടുണ്ട്.

വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു സുബൈദ. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതകം പുറത്ത് അറിഞ്ഞത്. സ്ഥിരമായി തൊട്ടടുത്ത വീട്ടില്‍ പോകാറുള്ള സുബൈദയെ ഉച്ചയായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പേഴാണ് സുബൈദയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved