Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » ഓഖി; കാണാതായവരുടെ കുടുംബങ്ങള്‍ക്കും തുല്യ ധനസഹായം: മുഖ്യമന്ത്രി

ഓഖി; കാണാതായവരുടെ കുടുംബങ്ങള്‍ക്കും തുല്യ ധനസഹായം: മുഖ്യമന്ത്രി

Written By Muhimmath News on Monday, 1 January 2018 | 21:05



തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കിയതിനു തുല്യമായ ധനസഹായം കാണാതായവരുടെ കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ജോലി നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും.

കടലില്‍ പോകുന്ന തൊഴിലാളികളുടെ കണക്ക് കൃത്യമായി സൂക്ഷിക്കും. കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധനം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved