Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » പാവപ്പെട്ടവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കല്‍ ശുഹദാക്കളുടെ ഗണത്തില്‍പ്പെടുന്ന സല്‍പ്രവര്‍ത്തി: സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍

പാവപ്പെട്ടവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കല്‍ ശുഹദാക്കളുടെ ഗണത്തില്‍പ്പെടുന്ന സല്‍പ്രവര്‍ത്തി: സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍

Written By Muhimmath News on Thursday, 4 January 2018 | 17:25




കാഞ്ഞങ്ങാട്: പാവപ്പെട്ടവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കല്‍ ശുഹദാക്കളുടെ ഗണത്തില്‍ പെടുന്ന സല്‍പ്രവര്‍ത്തിയാണെന്നും സൗത്ത് ചിത്താരി എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ നടത്തുന്ന 'ഖിറാന്‍' പരിപാടി ഉത്തമ സല്‍പ്രവര്‍ത്തിയാണെന്നും പ്രമുഖ പണ്ഡിതനും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റുമായ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് സൗത്ത് ചിത്താരി സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെ സ്വാഗതസംഘം ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഇസ്മയില്‍ ചിത്താരി, ഖാജ ഹംസ, ഷാഫി മുബാറക്, ചിത്താരി അബ്ദുള്ള ഹാജി, അന്‍സാരി മാട്ടുമ്മല്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചേറ്റുക്കുണ്ട്, സി.എച്ച്. ഇബ്രാഹിം ഹാജി, സുബൈര്‍ കെ.എം.കെ, അസീസ് ചാപ്പയില്‍, മഹറൂഫ് എന്നിവര്‍ പ്രസംഗിച്ചു.

ജനുവരി 14മുതല്‍ 21 വരെ സൗത്ത് ചിത്താരിയില്‍ 'ഖിറാന്‍2018' വേദിയില്‍ വെച്ച് അഞ്ച് യുവതികള്‍ സുമംഗലികളാവും. സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെപോയ യുവതികള്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹധൂര്‍ത്ത് അവസാനിപ്പിക്കുകയും സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതികള്‍ക്ക് ആഭരണവും അഞ്ച് സെന്റ് സ്ഥലവും നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും. കേന്ദ്രത്തിലെയും കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും മന്ത്രിമാരും, മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved