Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വൈകിയോട്ടം കുറഞ്ഞത് ആറു മാസമെങ്കിലും തുടരും. വെള്ളിയാഴ്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേസ്തയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാനത്തെ റെയില്‍പാതകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നൂറു കിലോമീറ്റര്‍ ദൂരത്തിലുള്ള റെയിലുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സ്ഥിരം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ പണികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു. സ്ഥലം ഏറ്റെടുത്തു ലഭിക്കുന്നതിലുള്ള കാലതാമസം മൂലമാണ് പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത്. കോട്ടയത്ത് കുറുപ്പന്തറ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഇരട്ടിപ്പിക്കല്‍ ഏപ്രിലില്‍ പൂര്‍ത്തിയാകും. 
എന്നാല്‍ ഏറ്റുമാനൂര്‍ ചിങ്ങവനം ഭാഗത്തെ ഇരട്ടിപ്പിക്കല്‍ 2020 ഓടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. 

റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു കൂട്ടിയ യോഗത്തില്‍ ഭൂരിഭാഗം എംപിമാരും പങ്കെടുത്തില്ല. ജോസ് കെ. മാണി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ആന്േ!റാ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നീ എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

Leave A Reply