Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജ് കെമിസ്ട്രി ലാബിന്റെ ജനല്‍ കമ്പി മുറിച്ചുമാറ്റി വീണ്ടും മോഷണം. പതിനായിരം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. കെമിസ്ട്രി ലാബില്‍ സൂക്ഷിച്ചിരുന്ന മൂന്ന് മെറ്റല്‍ ടാപ്പ്, ബൈന്റ് പൈപ്പ്, രണ്ട് വാഷ്‌ബേസിന്‍ പൈപ്പുകള്‍, മെറ്റല്‍ വാള്‍വ് പൈപ്പുകള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ക്രിസ്മസ് അവധിക്ക് ലാബ് അടച്ചിട്ടതായിരുന്നു. കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ജനല്‍ കമ്പി മുറിച്ച നിലയിലായിരുന്നു.


ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഇവിടെ ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. കോളേജില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും മോഷണം തുടരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കെമിസ്ട്രി ലാബ് പ്രൊഫസര്‍ സതീഷ് കുമാറിന്റെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Leave A Reply