Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ദേളി: നാലര പതിറ്റാണ്ടിലേറെ കാലം സഅദിയ്യക്ക് ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍, തങ്ങള്‍ നൂറുല്‍ ഉലമ എം.എ ഉസ്താദ് ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി ദേളി സഅദിയ്യയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനത്തോടെ പരിസമാപ്തി കുറിക്കും. 

സുന്നി പ്രസ്ഥാനത്തിന്റെ കാവലാളായിരുന്ന നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ ദേളി സഅദാബാദിലെ മഖ്ബറയില്‍ സിയാറത്തനായി കേരള കര്‍ണ്ണാടകയില്‍ നിന്നുമായി നിരവധി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. പരിപാടിയെ സമാപന സംഗമം നടക്കുന്ന നാളെ വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. 







കഴിഞ്ഞ ദിവസം രാത്രി നടന്ന ജലാലിയ്യ ദിഖ്‌റ് ഹല്‍ഖക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, പ്രാര്‍ത്ഥനയും അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തി. മുഹമ്മദ് അമീന്‍ ഹസ്സന്‍ സഖാഫി ഡല്‍ഹി പ്രസംഗിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും ഇബ്രാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു. 

തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ബുര്‍ദ്ദാ ഇശല്‍ വിരുന്നില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്‌ബോധനം നടത്തും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പ്രസംഗിക്കും. 


ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന സഅദി സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ സലാം (മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍) ക്ലാസ്സെടുക്കും. 

ഉച്ചക്ക് 2 മണിക്ക് പ്രവാസി സംഗമവും 2.30ന് താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസും നടക്കും. 
വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സമസ്ത സെക്രട്ടറി പെന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, ഖാസിം ഇരിക്കൂര്‍ പ്രഭാഷണവും നടത്തും. സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അനുഗ്രഹ പ്രഭാഷണം നടത്തും. യേനപ്പോയ അബ്ദുല്ല ക്കുഞ്ഞി ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂര്‍, കണച്ചൂര്‍ മോണു ഹാജി മുഖ്യാതിഥികളായിരിക്കും. 

    സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട, മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലം, ഷാഫി സഅദി ബങ്കളൂര്‍, അബ്ദുല്‍ റഷീദ് സൈനി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി ബീഹാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.  
    സഅദിയ്യ ജനറല്‍ സെക്രട്ടറി  സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Leave A Reply