Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സന്ദേശയാത്ര 11ന് ആരംഭിക്കും

താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച: സന്ദേശയാത്ര 11ന് ആരംഭിക്കും

Written By Muhimmath News on Monday, 8 January 2018 | 21:01




ദേളി: നാലരപതിറ്റാണ്ടിലേറെക്കാലം പ്രസ്ഥാനത്തിനും ജാമിഅ സഅദിയ്യക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ചയുടെയും നൂറുല്‍ ഉലമ എം എ ഉസ്താദ് മൂന്നാം ആണ്ടുനേര്‍ച്ചയുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ദേളി ജാമിഅ സഅദിയ്യയില്‍ ഈമാസം 14, 15, 16 തിയതികളിലാണ് ആണ്ടുനേര്‍ച്ച നടക്കുക.

പ്രസ്തുത പരിപാടിയുടെ പ്രചരണാര്‍ഥം ഉത്തരമേഖലാ ഉലമാഇസ്സഅദിയ്യീന്‍ സംഘടിപ്പിക്കുന്ന സന്ദേശയാത്ര 11ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും.

രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ജാഥാനായകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ കണ്ണവം തങ്ങള്‍ക്ക് പതാക കൈമാറും. ജലീല്‍ സഖാഫി മാവിലാടം, അബ്ദുര്‍റഹ്മാന്‍ മദനി പടന്ന, ജാബിര്‍ സഖാഫി, എം ടി പി ഇസ്മാഈല്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.

ആദ്യദിവസം മുജമ്മഅ്, തൃക്കരിപ്പൂര്‍ ടൗണ്‍, കാലിക്കടവ്, പടന്ന ടൗണ്‍, മാവിലാ കടപ്പുറം, ചെറുവത്തൂര്‍, നീലേശ്വരം, പഴയകടപ്പുറം, കാമങ്ങാട് ടൗണ്‍, മാണിക്കോത്ത്, പൂച്ചക്കാട്, ബേക്കല്‍, മൗവ്വല്‍ എന്നിവിടങ്ങളില്‍ സന്ദേശയാത്ര പ്രയാണം നടത്തും.

രണ്ടാം ദിവസം കളനാട്, മേല്‍പറമ്പ്, ചെമ്പിരിക്ക, ചട്ടഞ്ചാല്‍, ചെര്‍ക്കള, ചേരൂര്‍, നെല്ലിക്കട്ട, ബദിയഡുക്ക, പെര്‍ള, മുഹിമ്മാത്ത്, സീതാംഗോളി, ഉളിയത്തടുക്ക, നെല്ലിക്കുന്ന്, തളങ്കരയിലും 

മൂന്നാം ദിവസം കുമ്പോല്‍, ബംബ്രാണ, കൊടിയമ്മ
 ശിബ്‌ലി, കുമ്പള ടൗണ്‍, ആരിക്കാടി ജംങ്ഷന്‍, ഷിറിയ ലത്വീഫിയ, ബന്തിയോട്, ബായാര്‍, കൈക്കമ്പ, ഉപ്പള ടൗണ്‍, മീയാപദവ്, പാത്തൂര്‍, ദൈഗോളി, കുഞ്ചത്തൂര്‍, ഹൊസങ്കടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി സന്ദേശയാത്ര സമാപിക്കും.


മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ 13ന് മഞ്ചേശ്വരത്ത് സമാപിക്കും. റഫീഖ് സഅദി ദേലംപാടി, അസീസ് സഅദി കുമ്പള എന്നിവര്‍ ഉപനായകന്മാരും അശ്‌റഫ് സഅദി ആരിക്കാടി, അശ്‌റഫ് സഅദി മച്ചംപാടി, ബശീര്‍ സഅദി ചെറൂണി കോര്‍ഡിനേറ്റര്‍മാരായിരിക്കും. ഇസ്മാഈല്‍ സഅദി പാറപ്പള്ളി ജാഥാ ഡയറക്ടറാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved