Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , , , , » താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം

താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം

Written By Muhimmath News on Sunday, 14 January 2018 | 11:47



ദേളി: മുന്ന് ദിവസങ്ങളിലായി ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് പ്രൗഡോജ്ജ്വ ല തുടക്കം. രാവി ലെ എട്ടിക്കുളം തജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. 
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുണിയ അഹ്മദ് മൗലവി, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്, ശറഫുദ്ദീന്‍ സഅദി, സുബൈര്‍ എയ്യള, അബ്ദുല്‍ സലാം സഖാഫി, ഇസ്മാഈല്‍ എട്ടിക്കുളം, മജീദ് സഖാഫി, അഹ്മദ് എട്ടിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. 

നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട പതാക ഉയര്‍ത്തി. ശേഷം നടന്ന കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ഡോ. ബി.എം മുഹ്‌സിന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. പി.ബി അഹ്മദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, ശാഫി ഹാജി കട്ട ക്കാല്‍, കെ.കെ ഹുസൈന്‍ ബാഖവി കെ.പി ഹുസൈന്‍ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ശരീഫ് കല്ലട്ര, മൊയ്ദു സഅദി ചേരൂര്‍, ലത്വീഫ് സഅദി കൊട്ടില, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്മദ് ബെണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വഗതവും അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.




വൈകിട്ട് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരമാന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ മുഖ്യാതിഥികളായിരിക്കും. ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, മുഹ മ്മദലി സഖാഫി തൃക്കരിപ്പൂര്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്മാഈല്‍ സഖാഫി കൊണ്ടങഅകേരി, മുഹമ്മദ് അന്‍സാര്‍ റസ്‌വി ഉപ്പള, അശ്രഫ് സഅദി മല്ലൂര്‍, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗി ക്കും.

മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുംതാസ് അലി സുറ ത്കല്‍, എന്‍ എ അബൂബക്കര്‍, മാണിക്കോത്ത് അബൂബക്കര്‍ ഹാജി, യൂസുഫ് ഹാജി പെരുമ്പ സംബന്ധിക്കും. ഹമീദ് മൗലവി ആലംപാടി സ്വഗതം ആശംസിക്കും.


വൈകിട്ട് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഹാഫിള് ഫക്രു ദ്ദീന്‍ അല്‍ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിക്കും. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തും.




15ന് വൈകിട്ട് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുന്നും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോ ട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും.




16ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സഅദി സംഗമം, ഉച്ചക്ക് 2ന് പ്രവാസി മീറ്റ്, ഉച്ചക്ക് 2.30ന് തൂജുല്‍
ഉലമ, നൂറുല്‍ ഉലമ മൗലിദ് മജ് ലിസ്, 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സ്, വൈകീട്ട് 5.30ന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved