Latest News :
...
Home » , , , » സഅദിയ്യ ഹൈസ്‌കൂളില്‍ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

സഅദിയ്യ ഹൈസ്‌കൂളില്‍ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Wednesday, 17 January 2018 | 21:08



ദേളി: സഅദിയ്യ ഹൈസ്‌കൂളില്‍ താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ അബ്ദുസ്സലാം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംബാടി അദ്യക്ഷനായ ചടങ്ങില്‍ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, എം.എ അബ്ദുല്‍ വഹാബ് തൃക്കരി പ്പൂര്‍, അബ്ദുറഷീദ് സഅദി ആറ്റശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം സ്വാഗതവും നാഗേഷ് മാസ്റ്റര്‍ മല്ലം നന്ദിയും പറഞ്ഞു.


ചടങ്ങിനോടനുബന്ധിച്ച് സ്‌കൂള്‍ അലുനി അസോസിയേഷന്‍ മീറ്റും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഏ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്തമാക്കിയ മുഹമ്മദ് സുഹൈല്‍ എന്ന വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് ദാനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയില്‍ നിന്നും ഏറ്റുവാങ്ങി. ചള്ളങ്കയം അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സഫിയ ദമ്പദികളുടെ മകനായ മുഹമ്മദ് സുഹൈല്‍ സഅദിയ്യ ബോര്‍ഡിംഗ് മദ്രസയിലെ ഹിഫഌല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥിയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved