Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























മലപ്പുറം: സ്മസ്തയുടെ വിലക്ക് മറികടന്ന് കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുത്തതില്‍ ഇ കെ സുന്നികള്‍ക്കിടയില്‍ കടുത്ത അതൃപ്തി പുകയുന്നു. 

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് സമസ്ത നേതൃത്വത്തിലും അണകള്‍ക്കിടയിലും അതൃപ്തി ശക്തമാന്നത്. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതോടെ പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരെ ചരിത്രത്തില്‍ ആദ്യമായി നടപടി ഉണ്ടാകുന്ന അവസ്ഥ വരും.

ഉചിതമായ നടപടി സ്വീകരിക്കാന്‍ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചേളാരിയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം ടി. അബ്ദുല്ല മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് എന്നിവരാണ് സമിതി അംഗങ്ങള്‍.

ജനുവരി 10ന് ചേരുന്ന 40 അംഗ കൂടിയാലോചന സമിതിയില്‍ തീരുമാനമറിയിക്കും. ഭൂരിപക്ഷം വരുന്ന സുന്നികള്‍ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സ്വഹാബത്തിനെയും മുന്‍ഗാമികളെയും മദ്ഹബിന്റെ ഇമാമുമാരെയും തള്ളിപ്പറയുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സമ്മേളനത്തിന് തൊട്ടുമുമ്ബായി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ മുനവ്വറലിയും റശീദലിയും സമ്മേളനത്തില്‍ പങ്കെടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചത്.

മലപ്പുറം ജില്ല സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റാണ് റശീദലി തങ്ങള്‍. മുനവ്വറലിയാകട്ടെ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ സംസ്ഥാന ചെയര്‍മാനാണ്. ഇരുവരും പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായാണ് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്. കൂടിയാലോചന സമിതി അംഗമായ ഉമര്‍ ഫൈസി മുക്കം അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അഖീദയുടെ (വിശ്വാസം) ഭാഗമാണ് സമസ്തയുടെ നിലപാടെന്നും ഏതെങ്കിലും സ്ഥാനത്തിരിക്കുന്നുവെന്നതുകൊണ്ട് വിശ്വാസവും നിലപാടും മാറാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

സമസ്തയുടെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ മുസ്തഫല്‍ ഫൈസി, ഹമീദ് ഫൈസി എന്നിവര്‍ക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍ മുനവ്വറലിയുടെയും റശീദലിയുടെയും കാര്യത്തില്‍ നടപടികളുണ്ടാവാത്തതില്‍ അണികള്‍ക്കിടയിലും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും പ്രതിഷേധം ഉരുണ്ടുകൂടുന്നതിനിടെയാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

അതിനിടെ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയ കുഞ്ഞാലിക്കുട്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് കുടുംബമായും സമസ്തയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളാന്‍ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചു.

Leave A Reply