Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » സമസ്ത: 31 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 31 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Written By Muhimmath News on Saturday, 20 January 2018 | 11:17

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച മുപ്പത്തിഒന്ന് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.

കോഴിക്കോട് സമസ്ത സെന്ററില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കാസറഗോഡ്, എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, ജമ്മുകാശ്മീര്‍, അസം സംസ്ഥാനങ്ങളില്‍
നിന്നും ഒമാന്‍, അന്തമാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ.
എ.കെ.അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ സഖാഫി, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി,
എന്‍.അലി അബ്ദുല്ല, പ്രൊഫ.കെ.എം.എ.റഹീം സാഹിബ്, സി.മുഹമ്മദ് ഫൈസി,
എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും പ്രൊഫ.കെ.എം.എ.റഹീം നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved