Latest News :
...
Home » , , , » പണ്ഡിതക്യാമ്പ് ഫെബ്രുവരി 9, 10ന് മഞ്ചേശ്വരം മള്ഹറില്‍

പണ്ഡിതക്യാമ്പ് ഫെബ്രുവരി 9, 10ന് മഞ്ചേശ്വരം മള്ഹറില്‍

Written By Muhimmath News on Thursday, 18 January 2018 | 12:47
























മഞ്ചേശ്വരം: സമകാലിക ലോകത്തിന് ഇസ്ലാമിനെ കൂടുതല്‍ പരിചയപ്പെടുത്താന്‍ പണ്ഡിതലോകത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സമസ്ത പണ്ഡിതക്യാമ്പ് ഫെബ്രുവരി 9,10ന് മഞ്ചേശ്വരം മള്ഹറില്‍ സംഘടിപ്പിക്കും.

വിശ്വപ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ 'മിന്‍ഹാജി' നെ അടിസ്ഥാനമാക്കി ജുമുഅ, ജമാഅത്ത് എന്നീ വിഷയങ്ങളില്‍ സമഗ്രമായ പത്ത് ക്യാമ്പുകളില്‍ സംഘടിപ്പിക്കാനുള്ള കര്‍മ്മപദ്ധതി യോഗം രൂപരേഖ തയ്യാറാക്കി.

ഇതു സംബന്ധിച്ചു ചേര്‍ന്ന മഞ്ചേശ്വരം താലൂക്ക് മുശാവറ യോഗം ബായാര്‍ അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്തു. വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി പദ്ധതി അവതരിപ്പിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും മുഹമ്മദലി അഹ്‌സനി നന്ദിയും പറഞ്ഞു. 

പണ്ഡിതക്യാമ്പ് നടത്തിപ്പിനായി സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍ ചെയര്‍മാനായി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സിദ്ദീഖ് സഖാഫി ആവളം, അനസ് സിദ്ദീഖി, അബ്ദുല്ലത്വീഫ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, മൂസ സഖാഫി, വാഹിദ് സഖാഫി, അശ്‌റഫ് സഅദി ആരിക്കാടി എന്നിവരടങ്ങിയ ഒമ്പതംഗ സമിതിയെ ചുമതലപ്പെടുത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved