Latest News :
...
Home » , , , , » താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച സന്ദേശ യാത്ര ശനിയാഴ്ച ഹൊസ ങ്കടിയില്‍ സമാപിക്കും

താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ച സന്ദേശ യാത്ര ശനിയാഴ്ച ഹൊസ ങ്കടിയില്‍ സമാപിക്കും

Written By Muhimmath News on Friday, 12 January 2018 | 21:13



ദേളി: ജനുവരി 14,15,16 തിയ്യതികളില്‍ ദേളി ജാമിഅ സഅദിയ്യ യില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ പ്രചരണാര്‍ത്ഥം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ സംഘടിപ്പി ച്ച ഉത്തരമേഖല സന്ദേശ യാത്ര ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൊസങ്കടിയില്‍ സമാപിക്കും. സമാപന സമ്മേളനം ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാ ലുദ്ധീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. സി.അബ്ദുല്ല മുസ്‌ലി യാര്‍ ഉപ്പള പ്രാര്‍ത്ഥന നടത്തും. ഷാഫി സഅദി ബാംഗ്ലൂര്‍ മുഖ്യ പ്രഭാഷണവും അബ്ദുല്‍ ഗഫാര്‍ സഅദി സന്ദേശ പ്രഭാഷണവും നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ്
മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസല്‍ മദനി തലക്കി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്രഫ് സഅദി ആരിക്കാടി, ഹസന്‍ സഅദി അല്‍ അഫഌി, അനസ് സിദ്ധീഖി, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ അസീസ് സഅദി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, നിയാസ് സഖാഫി ആനക്കല്ല്, പള്ളിക്കുഞ്ഞി ഹാജി പൊസോട്ട്, സൈനുദ്ധീന്‍ ഹാജി ഹൊസങ്കടി, ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved