Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , , » താജുല്‍ ഉലമ -നൂറുല്‍ ഉലമ നവോത്ഥാനത്തിന്റെ വഴികള്‍ സെമിനാര്‍ ജനു: 13ന്

താജുല്‍ ഉലമ -നൂറുല്‍ ഉലമ നവോത്ഥാനത്തിന്റെ വഴികള്‍ സെമിനാര്‍ ജനു: 13ന്

Written By Muhimmath News on Wednesday, 10 January 2018 | 18:04




ബദിയടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷരും ഇസ് ലാമിക കേരളത്തിന്റെ മതവിദ്യഭ്യാസ മുന്നേറ്റത്തില്‍ അനിഷേധ്യ നേതൃത്വവുയിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ബുഖാരിയേയും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരെയും ജീവിത സേവനത്തെ കുറിച്ച് സുന്നി ജംജയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റൈഞ്ച് നവോത്ഥാന സെമിനാര്‍ സംഘടിപ്പിക്കും

ജനുവരി 13ന് രാവിലെ 10 മണിക്ക് ബദിയടുക്ക ഫാറൂഖിയ മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും. താജുല്‍ ഉലമാ നൂറുല്‍ ഉലമാ നവോത്ഥാനത്തിന്റെ വഴികള്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. താജുല്‍ ഉലമാ അറിവ് ആത്മീയത കന്തല്‍ സുപ്പി മദനിയും നൂറുല്‍ ഉലമാ വരയും വീക്ഷണങ്ങളും അബൂബക്കര്‍ സഅദി നെക്രാജെയും അവതരിപ്പിക്കും.

ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം പി അബ്ദുല്ല ഫൈസി, റഫീഖ് സഖാഫി ദേലംപാടി, ബശീര്‍ സഖാഫി കൊല്ല്യം. അബ്ദുല്ല സഖാഫി കന്യാന, മുഹ് യദ്ദീന്‍ അഹ്‌സനി തുപ്പക്കല്‍, ഫൈസല്‍ സൈനി പെരഡാല, മജീദ് ഫാദിലി കുണ്ടാര്‍, അഷ്‌റഫ് സഖാഫി പള്ളപ്പാടി, അബ്ബാസ് ഹിമമി പാവറടുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍ സംസാരിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved