Latest News :
...
Home » , » പുത്തിഗെ പഞ്ചായത്ത് തല ശാസ്ത്രമേളയ്ക്ക് തുടക്കമായ്

പുത്തിഗെ പഞ്ചായത്ത് തല ശാസ്ത്രമേളയ്ക്ക് തുടക്കമായ്

Written By Muhimmath News on Tuesday, 23 January 2018 | 17:37


അംഗഡിമുഗര്‍: അന്വേഷണാത്മക ശാസ്ത്രപഠനം കൂടുതല്‍ പ്രായോഗികമാക്കുന്നതിനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പുത്തിഗെ പഞ്ചായത്ത് തല ശാസ്‌ത്രോത്സവം അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്ററിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ അഷോക ഡി, പിടിഎ വൈസ് പ്രസിഡന്റ് മൊയ്തീന്‍ പര്‍ളാഡം, ബിആര്‍സി കോര്‍ഡിനേറ്റര്‍ കേശവ നമ്പൂതിരി, മദര്‍ പിടിഎ മമത നാരയാണന്‍, ദിലീപ് കുമാര്‍, മോഹനന്‍ , സാവിത്രി സംസാരിച്ചു.

പഞ്ചായത്തിലെ വിവിധ സ്‌കൂളില്‍ നിന്നും 60 കുട്ടി ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വിദ്യാര്‍ത്ഥിയെ ലിറ്റില്‍ സയന്റ്റിസ്റ്റായി പ്രഖ്യാപിക്കും. മേള നാളെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved