Latest News :
...
Home » , , , » ഷഫിന്‍ ജഹാന്റെ ഐ.എസ് ബന്ധം; എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍

ഷഫിന്‍ ജഹാന്റെ ഐ.എസ് ബന്ധം; എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍

Written By Muhimmath News on Monday, 8 January 2018 | 11:45

തൃശൂര്‍: ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി റയ്യാന്‍ എന്ന സഫ്‌വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യംചെയ്യാന്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. എന്‍.ഐ.എക്കൊപ്പം ഐ.ടി വിദഗ്ധരും ജയിലിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങള്‍ പാടില്ലെന്ന് കോടതി എന്‍.ഐ.എയോട് നിര്‍ദേശിച്ചിട്ടുണ്ട്.

മന്‍സീദും ഷഫിന്‍ ജഹാനും ഒരേ വാട്‌സ് ആപ് ഗ്രൂപ്പില്‍ അംഗങ്ങളായതാണ് എന്‍.ഐ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്‌വാനുമായി ഷഫിന്‍ ജഹാന് അടുപ്പമുള്ളതായും എന്‍.ഐ.എ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണത്രെ എന്‍.ഐ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഷഫിന്‍ ജഹാന്‍ അടക്കം 30 പേരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ ഹാജരാക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved