Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » മഹല്ലുകളില്‍ ധാര്‍മികാന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യം -ബി എസ് ഫൈസി

മഹല്ലുകളില്‍ ധാര്‍മികാന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യം -ബി എസ് ഫൈസി

Written By Muhimmath News on Thursday, 18 January 2018 | 11:36

പുത്തിഗെ: ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസയില്‍ നടത്തുന്ന മദ്‌റസാ സമ്മേളനത്തിന്റെ പുത്തിഗെ റൈഞ്ച് തല ഉദ്ഘാടനം സുബ്ബയ്ക്കട്ട രിഫാഇയ്യ മദ്‌റസ്സയില്‍ നടന്നു. 

ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്തു. മഹല്ലുകളില്‍ ധാര്‍മികാന്തരീക്ഷം നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ നല്ല ഭാവിക്ക്  അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ധാര്‍മികത കൈവെടിയാതെ പൂര്‍വസൂരികളുടെ പാത പിന്തുടരാന്‍ മഹല്ല് പ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഉണര്‍ത്തി.
അബൂബക്കര്‍ സിദ്ദീഖ് സഖാഫി ബായാര്‍ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് മദനി സുബൈക്കട്ട, അബ്ദുല്‍ ഖാദിര്‍ സഅദി, അശ്രഫ് സഖാഫി ഉളുവാര്‍, മൊയ്തീന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂസുഫ് സഖാഫി സുബൈക്കട്ട സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved