Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page



കുമ്പള: ആധുനിക ലോകത്ത് ഇന്ന് കാണുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയും കുടിപ്പകയും മനുഷ്യര്‍ തമ്മിലുള്ള വിവേചനവും വംശീയതയും വര്‍ഗീയതയും മതങ്ങളെ വര്‍ഗീയ വല്‍കരിക്കലും ലോക നിലനില്‍പ്പിനെ ബാധിക്കുമെന്നും ലോകം നശിക്കാതിരിക്കാന്‍ ധാര്‍മികതയില്‍ ഊന്നിയ ജീവിതം അനിവാര്യമാണന്നും സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എം ആലി ക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അഭിപ്രായപ്പെട്ടു


ധര്‍മം നശിക്കരുത് ധര്‍മം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന മദ്‌റസ സമ്മേളനത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊടിയമ്മ ശിബ്‌ലി നഗര്‍ മദ്‌റസയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രിസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി ലതീഫ് മൗലവി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ,ഉസ്മാന്‍ സഖാഫി തലക്കി, ഖലീല്‍ ഹിമമി സഖാഫി പ്രസംഗിച്ചു. മനോജിംഗ് കമ്മറ്റി പ്രിസിഡന്റ് അബദുല്ല പുതിയ പുര മികച്ച അധ്യാപകന്‍ അശ്‌റഫ് സഅദി എന്നിവരെ ആലിക്കുഞ്ഞി ഉസ്താദ് ആദരിച്ചു ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും റൈഞ്ച് സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം നന്ദിയും പറഞ്ഞു

ജനുവരി 10 ഫെബ്രവരി 15 കാലയളവില്‍ സംസ്ഥാനത്തെ 8862 മദ്‌റസകളില്‍ സമ്മേളനം നടക്കും
ഈ മാസം 17ന് മുഴുവന്‍ റൈഞ്ച് കളിലും റൈഞ്ച് തല ഉദ്ഘാടനം നടക്കും
Leave A Reply