Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , , » എസ്.ജെ.എം മദ്‌റസ സമ്മേളനം; കാസര്‍േഗാഡ് റൈഞ്ച് തല ഉദ്ഘാടനം പെരിയടുക്കയില്‍

എസ്.ജെ.എം മദ്‌റസ സമ്മേളനം; കാസര്‍േഗാഡ് റൈഞ്ച് തല ഉദ്ഘാടനം പെരിയടുക്കയില്‍

Written By Muhimmath News on Saturday, 13 January 2018 | 20:18



കാസര്‍കോട്: ധര്‍മം നശിക്കരുത്; ലോകം നില നില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസനുസരിച്ച് മതപഠനം നടത്തുന്ന മഹല്ലുകളില്‍ നടക്കുന്ന മദ്‌റസ സമ്മേളനത്തിന്റെ കാസര്‍ഗോഡ് റൈഞ്ച് തല ഉദ്ഘാടനം പെരിയടുക്ക സി.എം മടവൂര്‍ സമാരക സുന്നി മദ്‌റസയില്‍ നടത്താന്‍ റൈഞ്ച് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു


ഈ മാസം 17 ബുധനാഴ്ചയാണ് 6 മണിക്കാണ് സമാപന ബഹുജന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റ്റെ ഭാഗമായി മജ്‌ലിസുന്നിസാ, വിവാഹപൂര്‍വ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍, ക്ലീന്‍ ഡേ, ജീലാനി അനുസ്മരണം, ആദര്‍ശ ക്വിസ്സ്, എസ്.ബി.എസ് സൈക്കിള്‍ യാത്ര, ലഘുലേഖ വിതരണം, ഭവന സന്ദര്‍ശനം ആള്‍ക്കഹോള്‍ ഗോബാക്ക് ഡോക്യുമെന്റ്‌ററി പ്രദര്‍ശനം, വിദ്യാര്‍ത്ഥികളുടെ വെജ് ഗാര്‍ഡന്‍ എന്നിവ നടക്കും.

യോഗം പ്രിസിഡന്റ് അബ്ദുര്‍റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഫത്തിശ് കെ.പി.എ റഹീം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, കരീം മുസ്ല്യാര്‍ മുട്ടത്തൊടി, ഉസ്മാന്‍ മുസ്ല്യാര്‍ പെരിയടുക്ക, അബ്ദു ലതീഫ് മൗലവി പന്നിപ്പാറ, മുഹമ്മദ് മുസ്ല്യാര്‍ ചെട്ടുംകുഴി ,അബ്ദുല്‍ ഖാദിര്‍ സഅദി ,നജീബ് അംജദി സംബന്ധിച്ചു
ഇല്യാസ് കൊറ്റുമ്പ സ്വാഗതവും ഗഫൂര്‍ അമാനി നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved