Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » എക്‌സലന്‍സി ടെസ്റ്റ് തുടങ്ങി; ജില്ലയില്‍ പതിനായിരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

എക്‌സലന്‍സി ടെസ്റ്റ് തുടങ്ങി; ജില്ലയില്‍ പതിനായിരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

Written By Muhimmath News on Sunday, 28 January 2018 | 11:00



കാസര്‍കോഡ്: വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) സംസ്ഥാന വ്യാപകമായി എസ്.എസ്.എല്‍.സി, പ്ലസ് വന്‍, പ്ലസ് ടു, വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന  എക്‌സലന്‍സി ടെസ്റ്റ് മോഡല്‍ പരീക്ഷ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചു.

ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്

ജില്ലാ ഉദ്ഘാടനം തൃക്കരിപ്പൂര്‍ മുജമ്മഅ സ്‌കൂളില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നിര്‍വഹിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു.പരിശീലനം ലഭിച്ച പ്രമുഖ അധ്യാപകര്‍ മോട്ടിവേഷന്‍ കരിയര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ഡിവിഷന്‍ സെക്ടര്‍ പ്രതിനിതികളാണ് പരീക്ഷകള്‍ നിയന്ത്രിക്കുന്നത്.ഫെബ്രുവരി ആദ്യവാരം പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved