Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , » നെക്രാജെ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് ദാറുല്‍ ഇഹ്‌സാനില്‍

നെക്രാജെ സെക്ടര്‍ തന്‍ശീത്ത് ക്യാമ്പ് ദാറുല്‍ ഇഹ്‌സാനില്‍

Written By Muhimmath News on Thursday, 25 January 2018 | 10:56
























ബദിയഡുക്ക: എസ് എസ് എഫ് നെക്രാജെ സെക്ടര്‍ കമ്മറ്റി സംഘടിപ്പിക്കുന്ന  തന്‍ശീത്ത് യൂണിറ്റ് ലിഡേഴ്‌സ് ക്യാമ്പ് ജനവരി 26 വെള്ളി ഉച്ചയ്ക്ക് 2.30ന് ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ നടക്കും. 

ഖാദര്‍ നാരമ്പാടിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ റസാഖ് സഅദി കൊല്ല്യം ഉദ്ഘാടനം ചെയ്യും. ബദിയഡുക്ക ഡിവിഷന്‍ ജന.സെക്രട്ടറി കരീം ജൗഹരി ഗാളിമുഖം, ഡിവിഷന്‍ ടീം വെഫി കണ്‍വീനര്‍ ഹാരിസ് സഖാഫി കൊമ്പോട് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയമവതരിപ്പിക്കും.

കാസര്‍ഗോഡ് ഡിവിഷന്‍ സെക്രട്ടറി സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍, ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ളടുക്ക എന്നിവര്‍ സംസാരിക്കും. 

സിയാദ് നെക്രാജെ, , സലീം ചെടേക്കാല്‍, അലി അക്ബര്‍ നാരമ്പാടി, ഷമീര്‍ ബാറടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും. ശഫീഖ് ബാറടുക്ക സ്വാഗതവുംജംഷീദ് ചടേക്കാല്‍ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved