Latest News :
Home » , , » റിപ്പബ്ലിക് ദിനത്തില്‍ എസ് എസ് എഫ് മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ജില്ലയിലെ 388 കേന്ദ്രങ്ങളില്‍

റിപ്പബ്ലിക് ദിനത്തില്‍ എസ് എസ് എഫ് മഴവില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ജില്ലയിലെ 388 കേന്ദ്രങ്ങളില്‍

Written By Muhimmath News on Friday, 26 January 2018 | 10:16

കാസര്‍കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് എസ് എഫ് മഴവില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിദ്യാര്‍ത്ഥി കൂടായ്മകള്‍ സംഘടിപ്പിക്കും. ജില്ലയിലെ 388 കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രത്തോട് പറയാനുള്ളത് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യ നന്മ പ്രസംഗവും ദേശ ഭക്തി ഗാനവും നടത്തും.

രാജ്യത്തിന്റെ തനിമയും പാരമ്പര്യവും ഇല്ലായ്മ ചെയ്ത് വര്‍ഗ്ഗീയ ഫാഷിസത്തിന്റെ അജണ്ടകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അധികാരികള്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതികരണവുമാവും വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍.

രാജ്യത്തിന്റെ ഭരണഘടനാ എല്ലാവര്‍ക്കും നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കുവാനും പൈതൃകം കാത്തു സൂക്ഷിക്കുവാനുമുള്ള പ്രഖ്യാപനമാവും റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന വിദ്ദ്യാര്‍ത്ഥി കൂട്ടായ്മകള്‍.

ഇത് സംബന്ധമായ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു സയ്യിദ് മുനീറുല്‍ അഹ്ദല് തങ്ങള്‍, അസീസ് സഖാഫി,
സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, കെ.എം.കളത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഷിഹാബ് പാണത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved