Latest News :
...
Home » » പ്രവര്‍ത്തകര്‍ ആത്മീയ ബോധം ശക്തിപെടുത്തണം: പൂതപ്പലം സഖാഫി

പ്രവര്‍ത്തകര്‍ ആത്മീയ ബോധം ശക്തിപെടുത്തണം: പൂതപ്പലം സഖാഫി

Written By Muhimmath News on Sunday, 28 January 2018 | 19:54



ദേലംപാടി: ആത്മീയ ബോധത്തോടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തന വഴി സജ്ജമാക്കണമെന്ന് എസ് എസ് എഫ് കാസറഗോഡ് ജില്ലാ മഴവില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂതപ്പലം പറഞ്ഞു.

ഊജംപാടിയില്‍ എസ് എസ് എഫ് ദേലംപാടി സെക്ടര്‍ കമ്മിറ്റി സംഘടിപ്പിച്ച തന്‍ശീത്ത് ക്യാമ്പില്‍ സംസാരിക്കുകേയായിരുന്നു അദ്ദേഹം.

ക്യാമ്പ് സെക്ടര്‍ അധ്യക്ഷന്‍ ഹാഫിള് മഷ്ഹൂദ് ഹിമമിയുടെ അധ്യക്ഷതയില്‍ അഷ്‌റഫ് സഅദി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ മഴവില്‍ ചെയര്‍മാന്‍ ഉമൈര്‍ ഹിമമി,സാബിത് കൊമ്പോട്, മുക്താര്‍ ദേലംപാടി, ഫാറൂഖ് ഊജംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇര്‍ഷാദ് മയ്യളം സ്വാഗതവും അമീന്‍ ഊജംപാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved