Latest News :
Home » , » സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കര്‍ണാടക സ്വദേശിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കര്‍ണാടക സ്വദേശിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ്

Written By Muhimmath News on Tuesday, 9 January 2018 | 10:59

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 
കര്‍ണാടക കുന്താപുരം സ്വദേശിക്ക് എ ഗ്രേഡ്. പെര്‍ള ശ്രീ സത്യനാരായണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് നിസാമുദ്ദീനാണ് എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടിനാണ് ഈ കന്നഡ കുട്ടി നേട്ടം കൈവരിച്ചത്. 

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഇശല്‍ തേന്‍മഴ പെയ്യിച്ച് എന്റെ സീറത്തുന്നബവിയ്യ എന്ന കൃതിയിലെ മക്കം ഫത്ഹ് ചരിത്രത്തിലെ മുഹ്‌സിന്‍ കുരിക്കള്‍ സംഗീതം നിര്‍വ്വഹിച്ച് അസീസ് സാഹിബ് പെര്‍ള പരിശീലനം നല്‍കിയ 'ഉദിമതിയതിന്‍ അശ കുടെ പരിശിടും ' എന്ന ഗാനം പാടിയാണ് കാസര്‍കോട് പെര്‍ള സത്യനാരായണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി നിസാമുദ്ദീന്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയത്. കാട്ടുകുക്കെ ഹിഫ്‌ള് കോളജില്‍ ഖുര്‍ആന്‍ ഹിഫ്‌ള് വിദ്യാര്‍ഥി കൂടിയാണ്  ഈ മിടുക്കന്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved