Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡ് കടവത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍-നഫീസ ദമ്പതികളുടെ മകള്‍ ജുനൈദ (24) യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഈമാസം 13നാണ് വിവാഹതിയതി നിശ്ചയിച്ചത്. ഇതിനുശേഷം ജുനൈദ സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. 

രാവിലെ വീട്ടുകാരുമയാി സംസാരിച്ചുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ നിലവിളികേട്ട് അയല്‍വാസികളെത്തി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply