Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , » ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ കഴിഞ്ഞെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ കഴിഞ്ഞെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Monday, 29 January 2018 | 18:16



ചെറുവത്തൂര്‍: പയ്യങ്കിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കാടങ്കോട് കോളണിയിലെ വി രവിയുടെ മകന്‍ വിപിന്‍ദാസ് (22)ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് രാത്രി പടന്ന മുണ്ട്യ കളിയാട്ടം കണ്ട് തിരിച്ചുവരുന്ന വഴിയിലാണ് ബൈക്കപകടത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റത്.

ഈ സംഭവത്തില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുരാജ് തല്‍ക്ഷണം മരണപ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്ത് മരണപ്പെട്ട വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ചികിത്സക്ക് ശേഷം വിപിന്‍ദാസ് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തുന്നത്. 
സഹോദരി നീതു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved