Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » രണ്ട് മാസത്തിന് ശേഷം ഹാദിയ കേസ്‌ വീണ്ടും സുപ്രീംകോടതിയിലേക്ക്

രണ്ട് മാസത്തിന് ശേഷം ഹാദിയ കേസ്‌ വീണ്ടും സുപ്രീംകോടതിയിലേക്ക്

Written By Muhimmath News on Tuesday, 23 January 2018 | 10:47
























ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. 

വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്റെ ഹര്‍ജിയാണ് പ്രധാനമായും കോടതി പരിഗണിക്കുന്നത്. കേസില്‍ എന്‍.ഐ.എ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നതെന്നതിനാല്‍ തന്നെ പരമോന്നതകോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സംബന്ധിച്ച പുതിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. വിവാഹാലോചനാ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ വിശദീകരണത്തിന് വിരുദ്ധമായ മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. എന്‍ഐഎ അന്വേഷണം കോടതി അലക്ഷ്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ഷെഫിന്‍ ജഹാന്‍ ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎക്കെതിരെ ഷെഫിന്‍ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved