Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » അഹിന്ദവരെ നോക്കി പുഞ്ചിരിക്കരുതെന്ന് പറയുന്ന സലഫികള്‍ ഇസ്‌ലാമിന്റെ പ്രതിനിധികള്‍ അല്ല: പഞ്ചിക്കല്‍ തങ്ങള്‍

അഹിന്ദവരെ നോക്കി പുഞ്ചിരിക്കരുതെന്ന് പറയുന്ന സലഫികള്‍ ഇസ്‌ലാമിന്റെ പ്രതിനിധികള്‍ അല്ല: പഞ്ചിക്കല്‍ തങ്ങള്‍

Written By Muhimmath News on Monday, 1 January 2018 | 19:39


ബദിയടുക്ക : അഹിന്ദവരെ നോക്കി പുഞ്ചിരിക്കരുതെന്ന് പറയുന്ന സലഫികള്‍ ഇസ്‌ലാമിന്റെ പ്രതിനിധികള്‍ അല്ലെന്ന് എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്ന് പഠിപ്പിച്ച സ്‌നേഹപ്രവാചകന്‍ വര്‍ഗീയതക്കെതിരായിരുന്നു. അവിടുന്ന് പഠിപ്പിച്ച യഥാര്‍ത്ഥ ഇസ്‌ലാം സമാധാനമാണ്. സലഫികള്‍ ബ്രിട്ടീഷ് ചാരന്മാര്‍ മാത്രമാണ്. യഥാര്‍ത്ഥ ഇസ്‌ലാം പഠിക്കാന്‍ ഇതര സമുദായഗങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബദിയടുക്ക സോണ്‍ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് യു.പി.എസ് തങ്ങള്‍ മിനിസ്റ്റേറ്റ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. വഹാബ് സഖാഫി മമ്പാട് ആദര്‍ശപ്രഭാഷണം നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി, എം. പി അബ്ദുല്ല ഫൈസി, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബ്ദുല്‍ വാഹിദ് സഖാഫി ദേരടുക്ക, അസീസ് ഹിമമി, എ.കെ സഖാഫി കന്യാന, അബ്ദുല്ല മുസ്‌ലിയാര്‍ കുമ്പഡാജെ, ഇഖ്ബാല്‍ ആലങ്കോള്‍, അബ്ദുല്ല ഹാജി കണ്ടിഗെ, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, ശരീഫ് പള്ളത്തടുക്ക, അഷ്‌റഫ് ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതവും എ.കെ സഖാഫി നന്ദിയും അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved