Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page



കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി എസ്.വൈ.എസ് ആറ് യുവതികള്‍ക്ക് ഒരുക്കിയ സമൂഹ വിവാഹം ഖിറാന്‍-18 നാടിന്റെ മംഗല്ല്യമായി. ജാതി മത ഭേതമന്യേ നൂറ് കണക്കിന് ആളുകള്‍ സാക്ഷികളായ നികാഹിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കാര്‍മ്മികത്വം വഹിച്ചു.

മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എം.പി അബ്ദുല്ല ഫൈസി ഖുതുബ നിര്‍വ്വഹിച്ചു വിവാഹ സംഗമം കര്‍ണ്ണാടക ലെജിസ്റ്ററ്റീവ് അസംബ്ലി ചെയര്‍മാന്‍ ജി.എച്ച് ശങ്കര മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ ചിത്താരി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി അനുമോദന പ്രഭാഷണം നടത്തി.

സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ.പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അമാനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഖാസിം ഇരിക്കൂര്‍, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ബേക്കല്‍ അഹ്മദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഹ്മദ് മൗലവി കുണിയ, സി അബ്ദുല്ല ഹാജി, വി.സി അബ്ദുല്ല സഅദി, അഹ്മദ് മൗലവി ബഹ്‌റൈന്‍, അലിക്കുട്ടി ഹാജി, മഹ്മൂദ് ഹാജി കല്ലൂരാവി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ഖാദിര്‍ സഖാഫി ആറങ്ങാടി, സത്താര്‍ പെട്ടിക്കുണ്ട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കരിംവളപ്പ് അബ്ദുല്ല ഹാജി, ഖാജാ ഹംസ, മാണിക്കോത്ത് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ബഷീര്‍ മംഗയം, അലി പൂച്ചക്കാട്, പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി, ആബിദ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ശരീഫ് സിറാജ്, പി.ബി ഇബ്രാഹിം ഹാജി, അന്‍സാരി മാട്ടുമ്മല്‍, റഷീദ് കൂളിക്കാട്, സിറാജ് അട്ക്കത്ത്, അബ്ദുല്‍ റഹ്മാന്‍ പൈവളിഗെ, അബ്ദുല്ല സഖാഫി, ഹിദായത്തുള്ള, റിയാസ് അപലട്ക, നബീല്‍ ടി.വി, അഷ്‌റഫ് കണ്ടമ്മല്‍, മധുസുദന്‍ കൊളവയല്‍, ബില്‍-ടെക് അബ്ദുല്ല, എം.കെ മുഹമ്മദ് കുഞ്ഞി, എന്നിവര്‍ പ്രാസംഗിച്ചു.

ചിത്താരി അബ്ദുല്ല സഅദി സ്വാഗതവും അഷ്‌റഫ് തായല്‍ നന്ദിയും പറഞ്ഞു. ചിത്താരിയിലെ പണ്ഡിത പ്രമുഖരേയും ഹാഫിളുകളേയും പരിപാടിയില്‍ ആദരിച്ചു.
Leave A Reply