Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: സ്വതന്ത്ര ഭാരതത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് ലഭിച്ചു വന്നിരുന്ന സഹായങ്ങളില്‍ നിന്നും മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവേചനപരവും മതനിരപേക്ഷതക്കു നിരക്കാത്തതുമാണെന്ന് എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി പ്രസ്താവിച്ചു.

ഹജജ് സബ്‌സിഡിയില്‍ നല്‍കിയിരുന്ന 700 കോടി രൂപയാണ് കേന്ദ്ര ഗവര്‍മെന്റ് നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതര മത വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമില്ല.
ഒരു മതവിഭാഗത്തെ മാത്രം വേട്ടയാടി അവര്‍ക്ക് അവകാശപ്പെട്ടതും ഭരണഘടനാപരവുമായ സഹായങ്ങള്‍ നിര്‍ത്തലാക്കുന്നത് മതേതര സങ്കല്‍പ്പങ്ങള്‍ക്കും ഇന്ത്യക്കാത്ത് പോരുന്ന പൊതു നൈതികതക്കും എതിരാണ്. 

 മത ന്യൂനപക്ഷങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ഗവര്‍മെന്റ് ഭരണഘടനയും പാരമ്പര്യവും മറക്കരുതെന്ന് സോണ്‍ നേതാക്കള്‍ പറഞ്ഞു.

പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ആബിദ് സഖാഫി മൗവ്വല്‍, ഫിനാന്‍സ് സെക്രട്ടറി മൊയ്തീന്‍ പനേര, മറ്റു ഭാരവാഹികളായ, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മഹ്മൂദ് ജിലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, ബി.എ.ശാഫി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി.എം.എ.മജീദ് മൗവ്വല്‍, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പൂത്തിരിയടുക്കം തുടങ്ങിയവര്‍ അറിയിച്ചു
Leave A Reply