Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » ജില്ലാ പ്രവര്‍ത്തക സമിതി 19ന്, പ്രവാസി കൂട്ടായ്മ 16ന്: സഅദിയ്യ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച വന്‍ വിജയമാക്കണം- ജില്ലാ എസ് വൈ എസ്

ജില്ലാ പ്രവര്‍ത്തക സമിതി 19ന്, പ്രവാസി കൂട്ടായ്മ 16ന്: സഅദിയ്യ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച വന്‍ വിജയമാക്കണം- ജില്ലാ എസ് വൈ എസ്

Written By Muhimmath News on Friday, 12 January 2018 | 19:50




കാസര്‍കോട്: ഈ മാസം 14 മുതല്‍ 17 വരെ ദേളി സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച വന്‍ വിജയമാക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരുടെ കര്‍മ രംഗത്തിറങ്ങണമെന്ന് ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗം ആഹ്വാനം ചെയ്തു. ദിക്ര്‍ ദുആ സമ്മേളനത്തിലും സമാപന സമ്മേളനത്തിലും യൂണിറ്റുകളില്‍ നിന്ന് പ്രത്യേക വാഹനം സംഘടിപ്പിച്ച് പ്രവര്‍ത്തകരെ എത്തിക്കണം. ആണ്ട് നേര്‍ച്ചയിലേക്ക് വിഭവങ്ങളും സഹായങ്ങളും എത്തിക്കാന്‍ കര്‍മ രംഗത്തിറങ്ങണം.


ഈ മാസം 16ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ സുന്നി സെന്ററില്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കും. ജി സി സിയിലെ വിവിധ ഘടകങ്ങളിലെ നേതാക്കള്‍ക്ക് സ്വീകരണവും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. അന്ന് 12.30ന് ജില്ലാ കേബിനറ്റും സര്‍ക്കിള്‍ കണ്‍ട്രളര്‍മാര്‍ക്ക് പരിശീലനവും നടക്കും.

19ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ചേരും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved