Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


നീലേശ്വരം: തൈക്കടപ്പുറം നടുവില്‍ പള്ളിയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചേളാരി വിഭാഗക്കാരെ കരുതിയിരിക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.

പള്ളിയും മദ്‌റസയും സ്‌നേഹസമ്പന്നരും വിശാലമനസ്‌കരുമായ 90 ഓളം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ല് മറ്റു മഹല്ലുകള്‍ക്ക് മാതൃകയാണ്. തൊട്ടടുത്ത പ്രദേശങ്ങളിലൊക്കെ സമുദായ സംഘടനകള്‍ തമ്മിലടിക്കുമ്പോഴും മഹല്ലിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുകയായിരുന്നു നടുവില്‍ പള്ളി കമ്മിറ്റിയും മഹല്ല് നിവാസികളും. 


യാതൊരു വിധ മതരാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളും പള്ളിയുടെയോ പള്ളി കോമ്പൗണ്ടിനകത്തുവെച്ചോ നടത്താന്‍ പാടില്ലെന്ന് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയും നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തിരുന്നു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തിനു വില കല്‍പിക്കാതെ കഴിഞ്ഞ കുറച്ചുമാസക്കാലമായി ചേളാരി വിഭാഗം സംഘടനാ പ്രവര്‍ത്തനം നടത്തുകയും കുട്ടികളെ നിര്‍ബന്ധിച്ച് സംഘടനാ പത്രത്തിന്റെയും മാസികയുടെയും വരിചേരാന്‍ ആവശ്യപ്പെടുകയും മദ്‌റസാ ക്ലാസില്‍ അറ്റന്‍ഡ് ചെയ്യേണ്ട സമയത്ത് അതൊഴിവാക്കി സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ മഹല്ല് നിവാസികള്‍ കമ്മിറ്റിയെ അറിയിക്കുകയും നടപടിയെടുക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. വീണ്ടും ഇതാവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ മഹല്ല് നിവാസികളായ 70 ഓളം പേരുടെ ഒപ്പുശേഖരണം നടത്തി പരാതി ബോധ്യപ്പെടുത്തുകയും ചെയ്തു.



ഇതിനു പിന്നാലെ കഴിഞ്ഞദിവസം മഹല്ലിലെ യുവാക്കള്‍ അവിചാരിതമായി പള്ളിയുടെ രണ്ടാംനിലയില്‍ ചെന്നപ്പോള്‍ സമാന്തര ചേളാരി വിഭാഗം ഓഫീസാണെന്ന് തോന്നിപ്പിക്കുംവിധം അലക്ഷ്യമായി കിടക്കുന്ന കൊടിതോരണങ്ങളും ഫ്‌ളക്‌സും നോട്ടീസും മറ്റു സംഘടനാ സാമഗ്രികളുമൊക്കെ ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇത് സംഘടനാ ഓഫീസല്ലെന്നും പള്ളിയാണെന്നും യുവാക്കള്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ചേളാരി വിഭാഗം നേതാക്കള്‍ യുവാക്കളോട് തട്ടിക്കയറുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തത് ഉന്തിലും തള്ളിലും കലാശിച്ചു. ഈ സംഭവത്തെ മറ്റു സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തലയില്‍ കെട്ടിവെച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ സ്വന്തം സമുദായത്തോട് തന്നെ വഞ്ചന കാണിക്കുകയാണെന്നും വിശ്വാസികള്‍ തിരിച്ചറിയണമെന്നും എസ് വൈ എസ് ഓര്‍മപ്പെടുത്തി.
Leave A Reply