Latest News :
...
Home » , , , , » 16ന് സമാപന പ്രാര്‍ഥനാ സമ്മേളനം; സഅദിയ്യയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് ഞായറാഴ്ച കൊടിയേറും

16ന് സമാപന പ്രാര്‍ഥനാ സമ്മേളനം; സഅദിയ്യയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് ഞായറാഴ്ച കൊടിയേറും

Written By Muhimmath News on Saturday, 13 January 2018 | 19:47




കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷരും ജാമിഅ സഅദിയ്യയുടെ ദീര്‍ഘ കാല സാരഥികളുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും ആണ്ട് നേര്‍ച്ച 14 മുതല്‍ 16 വരെ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.


രാവിലെ 7 മണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടിയും 9.30ന് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളും നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം മഖ്ബറയില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് തുടങ്ങും.


10.00ന് കുടുംബ സംഗമം സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂരിന്റെ പ്രാര്‍ഥനയോടെ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മനശാസ്ത്ര വിദ്ഗ്ധന്‍ ഡോ. മുഹ്‌സിന്‍ ക്ലാസ്സെടുക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതം പറയും.




വൈകിട്ട് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരമാന്‍ എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍ എ മുഖ്യാതിഥികളായിരിക്കും.

ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്മാഈല്‍ സഖാഫി, മുഹമ്മദ് അന്‍സാര്‍ റസ്‌വി ഉപ്പള, അശ്രഫ് സഅദി മല്ലൂര്‍, പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും. മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുംതാസ് അലി സുറത്കല്‍, എന്‍ എ അബൂബക്കര്‍, മുക്രി ഇബ്രാഹീം ഹാജി, പി ബി അഹ്മദ് ഹാജി, മാണിക്കോത്ത് അബൂബക്കര്‍ ഹാജി, യൂസുഫ് ഹാജി പെരുമ്പ സംബന്ധിക്കും. ഹമീദ് മൗലവി ആലംപാടി സ്വഗതം ആശംസിക്കും.




വൈകിട്ട് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിക്കും. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തും.


15ന്  വൈകിട്ട് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുന്നും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും.

16ന് രാവിലെ 10.30ന് സഅദി സംഗമം, ഉച്ചക്ക് 2ന് പ്രവാസി മീറ്റ്, 2.30ന് താജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലീദ് മജ്‌ലിസ് , 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസ്സും നടക്കും. വൈകിട്ട് 5ന് സമാപന പ്രാര്‍ഥനാ സമ്മേളനത്തോടെ പരിപാടിക്ക് സമാപനം കുറിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved