Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » തളങ്കരയില്‍ 162 കുപ്പി വിദേശ മദ്യം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

തളങ്കരയില്‍ 162 കുപ്പി വിദേശ മദ്യം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 14 January 2018 | 14:27



കാസര്‍കോട്: തളങ്കരയില്‍ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച 162 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. മദ്യമെത്തിച്ച തളങ്കര സ്വദേശിയെ അന്വേഷിച്ച് വരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. തളങ്കര ദീനാര്‍ നഗറിലെ വീടിനോട് ചേര്‍ന്നുള്ള അടച്ചുപൂട്ടിയ മുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. 180 മില്ലി വീതമുള്ള മദ്യകുപ്പികളാണ് പിടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സേലം സ്വദേശി ഏഴിമല(55)യാണ് അറസ്റ്റിലായത്.

ഈ മുറിയില്‍ താമസിച്ച് മദ്യവില്‍പ്പന നടത്തിയിരുന്നത് ഏഴിമലയാണ്. തളങ്കര സ്വദേശി മെഹ്ബൂബാണ് കര്‍ണ്ണാടകയില്‍ നിന്ന് മദ്യമെത്തിച്ചതെന്ന് ഏഴിമല മൊഴിനല്‍കിയിട്ടുണ്ട്. മെഹ്ബൂബിനെ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.ക്ക് പുറമെ ഓസ്റ്റില്‍തമ്പി, ഗോകുല്‍, രതീഷ്, വേണുഗോപാല്‍, രാജേഷ്, സജിത്ത് എന്നീ പോലീസുകാരും പരിശോധനക്കുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved