Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യഓസീസ് ഫൈനല്‍. ചിരവൈരികളായ പാക്കിസ്ഥാനെ 203 റണ്‍സിന് കശക്കിയെറിഞ്ഞാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

സെഞ്ച്വറി നേടിയ ശുബ്മാന്‍ ഗില്ലിന്റെ മികവില്‍ ആയിരുന്നു ഇന്ത്യ വന്പന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെ 94 പന്തില്‍ 102 റണ്‍സെടുത്ത ഗില്‍ പുറത്താകാതെ നിന്നു. മഞ്‌ജോത് കൈറ (59 പന്തില്‍ 47), പൃഥ്വി ഷാ (42 പന്തില്‍ 41), എ.എസ്.റോയ് (45 പന്തില്‍ 33) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഷായും കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി. തുടര്‍ന്നെത്തിയ ഗില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചു.

Leave A Reply