Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , » കോഴിക്കോട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്

കോഴിക്കോട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്

Written By Muhimmath News on Monday, 1 January 2018 | 16:41




നീലേശ്വരം: കോഴിക്കോട്ട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുല്‍ സലാം-നഫീസത്ത് ദമ്പതികളുടെ മകന്‍ നിയാസ് (19) ആണ് മരിച്ചത്. ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ചാണ് യുവാവ് മരിച്ചത്. നിയാസ് തല്‍ക്ഷണം മരിച്ചിരുന്നു. കോഴിക്കോട് കൊയ്‌ലാണ്ടിക്കടുത്ത് കൊല്ലം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.


അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചായ്യോത്തെ ഇര്‍ഫാനെ (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഇവര്‍ കോഴിക്കോട്ടേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടത്. കോഴിക്കോട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു ബൈക്കുകളിലായാണ് ആറു പേരടങ്ങുന്ന സംഘം കോഴിക്കോട്ടേക്ക് പുതുവത്സരാഘോഷത്തിനായി പോയത്. ചായ്യോത്തെ ഷമീം, ഷാനിബ്, ചോയിയങ്കോട്ടെ സനൂഫ്, വിഷ്ണു എന്നിവരാണ് മറ്റു രണ്ട് ബൈക്കുകളിലായുണ്ടായിരുന്നത്.

സഹോദരങ്ങള്‍; അനീസ് (കുവൈത്ത്), തന്‍സീറ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved