Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page


പുത്തിഗെ: മുഹിമ്മാത്ത് ശില്‍പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വാഹിറുല്‍ അഹദല്‍ തങ്ങളുടെ വിയോഗത്തിന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. മുഹിമ്മാത്തില്‍ പന്ത്രണ്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സനദ് ദാനവും ഏപ്രിലില്‍ അവസാനം വിപുലമായി നടത്താന്‍ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഹമ്മാത്ത് യോഗം തീരുമാനിച്ചു.

ഉറൂസിന്റെ നാള് കുറിക്കുന്നതിനായി ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് മുഹിമ്മാത്തില്‍ ബഹുജന സംഗമം സംഘടിപ്പിക്കും. സ്ഥാപന സംഘടനാ സാരഥികളും പരിസര മഹല്ലിലെ പ്രതിനിധികളും സംഗമത്തില്‍ സംബന്ധിക്കും. വിപുലമായ സ്വാഗത സംഘത്തിനു രൂപം നല്‍കും.

ത്വാഹിര്‍ തങ്ങള്‍ കുറഞ്ഞ നാള്‍ കൊണ്ട് ഈ പ്രദേശത്ത് നടത്തിയ സ്‌നേഹ വിപ്ലവം സമൂഹത്തിന് പരിചയപ്പെടുത്തുന്ന വിവിധ സംരംഭങ്ങള്‍ ഉറൂസ് ഭാഗമായി നടക്കും.
Leave A Reply