Latest News :
...
Home » » സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 23 February 2018 | 20:02



കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍കരിം (47), കോട്ടക്കണ്ണിയിലെ സി പ്രജിത്ത് (21) എന്നിവരെയാണ് തെരുവത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. 

കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved