Latest News :
...
Home » , , , » ഒമാനില്‍ 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതര്‍; 7 പേര്‍ മലയാളികള്‍

ഒമാനില്‍ 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതര്‍; 7 പേര്‍ മലയാളികള്‍

Written By Muhimmath News on Saturday, 17 February 2018 | 12:10
























മസ്‌ക്കത്ത്: ഒമാനിലെ സുമ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായിരുന്ന 62 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ വിട്ടയച്ചത്.

അമ്പലപ്പുഴ സ്വദേശി സന്തോഷ്, കല്ലമ്പലം സ്വദേശി ഷാജഹാന്‍, കൊല്ലം സ്വദേശി മനാഫ്, കോതമംഗലം പൈമറ്റം സ്വദേശി നവാസ്, കോഴിക്കോട് കൊടുവല്ലൂര്‍ സ്വദേശി ഭരതന്‍ ചെറുമലയില്‍, പട്ടാമ്പി സ്വദേശി മുസ്തഫ, മലപ്പുറം കോട്ടക്കല്‍ സ്വദേശി അലിക്കുട്ടി എന്നിവരാണ് മോചിതരായ മലയാളികള്‍.

മോചിപ്പിച്ചവരുടെ പട്ടിക ഒമാന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലൂം ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പത്രക്കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ സ്ഥാനപതിയുടെ സ്ഥിരീകരണം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved