Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » ആദൂരില്‍ ഒറ്റക്കു താമസിക്കുന്ന 42കാരനെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം വീടു കൊള്ളയടിച്ചു

ആദൂരില്‍ ഒറ്റക്കു താമസിക്കുന്ന 42കാരനെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം വീടു കൊള്ളയടിച്ചു

Written By Muhimmath News on Saturday, 24 February 2018 | 18:04


ആദൂര്‍: ഒറ്റക്കു താമസിക്കുന്ന 42 കാരന്റെ വീട്ടില്‍ അര്‍ദ്ധ രാത്രിക്കെത്തിയ രണ്ടംഗസംഘം വീട്ടുകാരനെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം വീടു കൊള്ളയടിച്ചു. കണ്ണൂര്‍ സ്വദേശിയും മുള്ളേരിയ കായര്‍പദവില്‍ വീടു വച്ചു തനിച്ച് താമസിക്കുന്നയാളുമായ വര്‍ഗീസിനെ (42)നെയാണ് ഭീഷണിപ്പെടുത്തി വീടു കൊള്ളയടിച്ചത്. 

വീട്ടിനുള്ളിലെ അലമാരയിലുണ്ടായിരുന്ന ആറരപവന്റെ സ്വര്‍ണ്ണമാലയും ഒരു പവന്റെ മോതിരവും എടുത്തു സംഘം സ്ഥലം വിട്ടു. വീട്ടിനുള്ളില്‍ക്കയറി അടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വീട്ടുടമ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയപ്പോഴായിരുന്നു കവര്‍ച്ച. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved