Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » പ്രവാസി വോട്ടവകാശം ഉടന്‍യാഥാര്‍ത്ഥ്യമാക്കണം.-കെ.എം.സി.സി.

പ്രവാസി വോട്ടവകാശം ഉടന്‍യാഥാര്‍ത്ഥ്യമാക്കണം.-കെ.എം.സി.സി.

Written By Muhimmath News on Saturday, 17 February 2018 | 19:12



അബൂദാബി: പ്രവാസി വോട്ടവകാശം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും, അവധിക്കാലങ്ങളില്‍ ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസികളെകൊള്ളയടിക്കുന്ന വിമാനകമ്പനികളെ നിയന്ത്രിക്കണമെന്നും മുഗള്‍ റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന അബുദാബി കെ.എം.സി.സി. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരണകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹിമാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കിഴൂര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ബെള്ളിപ്പാടി സ്വഗതംപറഞ്ഞു. അനീസ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍ പ്രസംഗിച്ചു.


ഭാരവാഹികളായി മൊട്ടഅബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ്) ഹമീദ് മുക്രി നുസ്രത്ത്, മുഹമ്മദ് കുണിയേരി, സി.എച്ച്.റഹിം, സമീര്‍ ബാലനടുക്കം (വൈസ് പ്രസിഡന്റ്) ഉസ്മാന്‍ ബെള്ളിപ്പാടി (ജനറല്‍ സെക്രട്ടറി) അജ്മല്‍ബാവിക്കര ,ഖാദര്‍ ഇസ്സത്ത് നഗര്‍, ഹാഷിം ബെളളിപ്പാടി, അഷ്ഫാഖ്‌നുസ്രത്ത് നഗര്‍(ജോ. സെക്രട്ടറി)എ.ടി.ഇഖ്ബാല്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍ ഹനീഫ് മാങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved