Latest News :
...
Home » , , , » പൂച്ചയെ രക്ഷിക്കാന്‍ നിര്‍ത്തിയ ബൈക്കിനു പിറകില്‍ ബസിടിച്ച് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം മരിച്ചു

പൂച്ചയെ രക്ഷിക്കാന്‍ നിര്‍ത്തിയ ബൈക്കിനു പിറകില്‍ ബസിടിച്ച് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം മരിച്ചു

Written By Muhimmath News on Saturday, 10 February 2018 | 10:22

കാസര്‍കോട്: റോഡിനു കുറുകെ ഓടിയ പൂച്ചയെ രക്ഷിക്കാന്‍ നിര്‍ത്തിയ ബൈക്കിനു പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം മരിച്ചു. കാസര്‍കോട് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനും മുസ്‌ലിം ലീഗ് നേതാവുമായ കീഴൂരിലെ പി.ബി അഷ്‌റഫ്(45)ആണ് മരിച്ചത്. വെളളിയാഴ്ച രാത്രി 7 മണിയോടെയാണ് ചെമ്മനാട് ചളിയംകോട് വെച്ചാണ് അപകടം. 

ഗുരുതരമായി പരിക്കേററ അഷ്‌റഫിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയാണ് മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അന്‍വറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുസ്ലിംലീഗ് ചെമനാട് പഞ്ചായത്ത് കൗണ്‍സില്‍ അംഗവും കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജരുമാണ് മരണപ്പെട്ട അഷ്‌റഫ്. 

കീഴൂരിലെ ഇബ്രാഹിം-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് (ചെമനാട് ഗ്രാമപഞ്ചായത്ത് അംഗം). മക്കള്‍: അജ്‌നാസ്, അനസ്, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, റഫീഖ്, അബൂബക്കര്‍, ഫരീദ, ബീവി, സാജിദ, സുമയ്യ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved