Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , » തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു; ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ

തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു; ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ

Written By Muhimmath News on Saturday, 10 February 2018 | 11:58
























തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു. ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ. കിളിമാനൂരില്‍ തടികയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് വാമനപുരം ആനാകുടി സ്വദേശികളായ വിഷ്ണുരാജ്, ശ്യാം എന്നിവര്‍ മരിച്ചത്. വിഷ്ണു രാജിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു.

ദേശീയപാതയില്‍ പൊരുന്തമണ്‍ ജംക്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരമണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved