Latest News :
...
Home » » ചേറ്റുകുണ്ടില്‍ വാഹനാപകടത്തില്‍ മുന്‍ പഞ്ചായത്ത് അംഗം മരിച്ചു

ചേറ്റുകുണ്ടില്‍ വാഹനാപകടത്തില്‍ മുന്‍ പഞ്ചായത്ത് അംഗം മരിച്ചു

Written By Muhimmath News on Friday, 23 February 2018 | 21:30



ബേക്കല്‍: പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ചേറ്റുകുണ്ടിലെ കെ ഗണേശന്‍ (53) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടിയില്‍ പോവുകയായിരുന്ന ഗണേശനെ ചേറ്റുകുണ്ടില്‍ അതേ ദിശയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജനാദ്ദനന്‍ മാസ്റ്റര്‍-ലളിത ദമ്പതികളുടെ മകനായ ഗണേശന്‍ ബി ജെ പി പ്രവര്‍ത്തകനായിരുന്നു. ഏക മകള്‍ ദീക്ഷ പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഗീരീഷ്, ഗായത്രി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved